ശ്രീനഗര്‍: ഭീകരസംഘടനകളുമായി ബന്ധമുള്ള ലഹരിമരുന്നു കടത്തുകാര്‍ക്കു സഹായം നല്‍കിയ ബിഎസ്‌എഫ് ഇന്‍സ്‌പെക്ടര്‍ കാശ്മീരിൽ അറസ്റ്റില്‍. അസിസ്റ്റൻ്റ് സബ് ഇന്‍സ്‌പെക്ടര്‍ റോമേഷ് കുമാറാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ പിടിയിലായത്.
പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തുന്നതിലൂടെ ലഭിച്ചിരുന്ന പണം ലഷ്‌കറെ തയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്.
നേരത്തേ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന റോമേഷ് അവിടെവച്ചാണ് ലഹരികടത്തുകാരുമായി ബന്ധം സ്ഥാപിച്ചത്. ലഹരികടത്തിനിടെ അറസ്റ്റിലായവര്‍ റോമേഷിനെക്കുറിച്ചു വിവരം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബിഎസ്‌എഫിലേക്കു തിരിച്ചയച്ചു.
ഒന്നര വര്‍ഷത്തിനിടെ ഭീകരരെ സഹായിച്ചതിന് കശ്മീരില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്ഥനാണു റോമേഷ് കുമാര്‍. 2020 ജനുവരിയില്‍ ഡിവൈഎസ്‌പി ദവീന്ദര്‍ സിങ് അറസ്റ്റിലായിരുന്നു. ഹിസ്ബുല്‍ മുജാഹിദീനു രഹസ്യവിവരം കൈമാറിയതിന് ഇദ്ദേഹത്തിനു കുറ്റപത്രം നല്‍കുകയും ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു.