Home National അമിത് ഷാക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വി നാരായണ സ്വാമി

അമിത് ഷാക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വി നാരായണ സ്വാമി

0

പുതുച്ചേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രി വി നാരായണ സ്വാമി. ‘എനിക്കെതിരെ അമിത് ഷാ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. അദ്ദേഹം ആരോപണം തെളിയിച്ചില്ലെങ്കില്‍ ഞാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും.

വ്യാജ ആരോപണം ഉന്നയിച്ച്‌ അദ്ദേഹം എന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമിച്ചത്. പുതുച്ചേരിയിലെ ജനങ്ങളോട് അമിത് ഷാ മാപ്പ്​ പറയണം.’ നാരായണ സ്വാമി ആവശ്യപ്പെട്ടു. പുതുച്ചേരിയില്‍ കഴിഞ്ഞ ഞായറാഴ്ച റാലിയില്‍ പങ്കെടുക്കുമ്പോഴാണ് അമിത് ഷാ ഗുരുതര ആരോപണം ഉന്നയിച്ചത്.

പ്രധാനമന്ത്രി പുതുച്ചേരിക്ക് നല്‍കിയ 15000 കോടി രൂപയില്‍ ഒരു ഭാഗം നാരായണ സ്വാമി ഗാന്ധി കുടുംബത്തിന് നല്‍കി എന്നായിരുന്നു അമിത് ഷായുടെ ആരോപണം. ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ തെളിയിക്കണം. ആരോപണം തെളിയിക്കാന്‍ താന്‍ അമിത് ഷായെ വെല്ലുവിളിക്കുകയാണെന്നും നാരായണ സ്വാമി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് നാരായണ സ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്. അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ഡി.എം.കെ എം.എല്‍.എയും രാജിവെച്ചതോടെയാണ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായത്. ബി.ജെ.പി നേതാക്കള്‍ പണമടങ്ങിയ ബാഗുമായി പുതുച്ചേരിയില്‍ ക്യാമ്പ് ചെയ്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയായിരുന്നുവെന്ന് നാരായണസ്വാമി ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here