വീണ്ടും സമ്മാനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ പാചകവാതക സിലിണ്ടറിന് വില വർധിച്ചു

കൊച്ചി: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ പാചകവാതക സിലിണ്ടറിന് വില വർധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി.

ഒരു മാസത്തിനിടെ നാലാം തവണയാണ് വില വർധിക്കുന്നത്. 5 ദിവസത്തിനിടെ 50 രൂപയാണ് പാചകവാതകത്തിന് കൂടിയത്. പാചകവാതകത്തിന് ഫെബ്രുവരിയിൽ മാത്രം 100 രൂപയുടെ വർധനവുണ്ടായി.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി നിൽക്കുമ്പോഴാണ് എൽപിജി വിലവർധന.