Home National പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ ഗുലാം നബി ആസാദ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ ഗുലാം നബി ആസാദ്

0

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ ഗുലാം നബി ആസാദ്. ജമ്മു കാശ്മീരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഗുലാം നബി ആസാദ് മോദിയെ പ്രശംസിച്ചത്. നരേന്ദ്ര മോദി പിന്നിട്ട വഴികള്‍ മറക്കുന്നയാളല്ലെന്നും ചായക്കച്ചവടം ചെയിതിരുന്നത് അഭിമാനത്തോടെയാണ് മോദി പറയുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

‘ഇന്നത്തെ സാഹചര്യത്തില്‍ നിന്ന് ജമ്മു കാശ്മീര്‍ മാറണമെന്ന് അദേഹം പറഞ്ഞു. കൊറോണ പ്രതിസന്ധിയും, പ്രത്യേക പദവി റദ്ദാക്കിയതും കാശ്മീരിലെ സമ്പദ് മേഖലയെ തളര്‍ത്തി. ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നു. ജമ്മു കാശ്മീരിന് പുരോഗതിയുണ്ടാകണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം അനുവദിക്കണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

രാഷ്ട്രീപരമായി അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും മോദി അടിത്തറയുള്ള നേതാവാണ് വ്യക്തിത്വമുള്ളയാണ് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയില്‍ നിന്ന് വിരമിച്ച ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ കണ്ണീരണിഞ്ഞാണ് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ഗുലാം നബി ആസാദ് ചെയ്ത സഹായങ്ങള്‍ പറയുന്നതിനിടെ മോദിയുടെ ശബ്ദമിടറിയതും ശ്രദ്ധേയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here