വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കടം കൂടുന്നുവെന്ന് റിപ്പോർട്ടുകൾ.അമേരിക്കയുടെ കടം 29 ട്രില്ല്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അമേരിക്ക ഏറ്റവും കൂടുതല്‍ കടം വാങ്ങിയത് ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ബ്രസീലില്‍ നിന്ന് അമേരിക്ക 25,800 കോടി ഡോളര്‍ വായ്പയെടുത്തിട്ടുണ്ട്. 2000ല്‍ അമേരിക്കയുടെ കടം 5.6 ട്രില്ല്യണ്‍ ആയിരുന്നു പിന്നീട് ബാരക് ഒബാമയുടെ കാലത്ത് കടം ഇരട്ടിയായി. ട്രംപിന്റെ കാലത്ത് 29 ട്രില്ല്യണായി ഉയര്‍ന്നു.
വായ്പ ഇനത്തില്‍ ഇന്ത്യയ്ക്ക് 21,600 കോടി ഡോളറാണ് നല്‍കാനുള്ളത്. റിപ്പബ്ലിക്കന്‍ വെര്‍ജീനിയ സെനറ്റര്‍ അലെക്‌സ് മൂണിയാണ് ഇക്കാര്യം അറിയിച്ചത്. 2020 ല്‍ അമേരിക്കയുടെ ദേശീയ കടം 23.4 ട്രില്ല്യണ്‍ ആയിരുന്നു. ഓരോ പൗരനും 72,309 ഡോളറായിരുന്നു കടം.
ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ ട്രില്ല്യണ്‍ വീതമാണ് കടമെടുത്തിരിക്കുന്നത്. ബൈഡന്‍ അധികാരത്തിലെത്തിയപ്പോള്‍ കൊറോണ പ്രതിസന്ധി മറികടക്കനായി 1.9 ട്രില്ല്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ആളുകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതിയടക്കം സര്‍ക്കാര്‍ ആലോചിച്ചിരുന്നു.