യുഡി​എ​ഫ് പ്ര​വേ​ശ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് പിസി ജോ​ർ​ജ്; പൂഞ്ഞാറിൽ ജോർജിൻ്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ജനപക്ഷം

കോ​ട്ട​യം: ത​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് പിസി. ജോ​ർ​ജ് എം​എ​ൽ​എ. യു​ഡി​എ​ഫി​ലേ​ക്ക് പോ​കാ​ൻ ഇ​നി​യി​ല്ല. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വ​ഞ്ച​ക​ൻ​മാ​രാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഡി​എ‍​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്. തീ​രു​മാ​നം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്‌ഥാനാർത്ഥിയായി പി. സിജോർജിനെ പ്രഖ്യാപിക്കുന്നതായി കേരള ജനപക്ഷം ചെയർമാൻ
ഇകെഹസ്സൻകുട്ടി പ്രസ്താവനയിൽ അറിയിച്ചു.

നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച് മാർച്ച്‌ 3-ന് കോട്ടയത്ത്‌ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുന്നതാണ്. യോഗത്തിൽ സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്‌ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.