മു​കേ​ഷ് അം​ബാ​നി വീ​ണ്ടും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ൻ

മും​ബൈ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ത​ല​വ​ൻ മു​കേ​ഷ് അം​ബാ​നി വീ​ണ്ടും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ൻ. ചൈ​നീ​സ് വ്യ​വ​സാ​യി​യാ​യ ഴോം​ഗ് ഷാ​ൻ​ഷ​നി​നെ​യാ​ണ് അം​ബാ​നി മ​റി​ക​ട​ന്ന​ത്. ബ്ലൂം​ബെ​ർ​ഗി​ന്‍റെ ശ​ത​കോ​ടീ​ശ്വ​ര സൂ​ചി​ക​യി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചൈ​ന​യി​ലെ വ​ലി​യ കു​പ്പി​വെ​ള്ള ക​മ്പ​നി ഉ​ട​മ​യാ​യ ഴോം​ഗി​ന്‍റെ ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ ക​ഴി​ഞ്ഞ​യാ​ഴ്ച്ച ഭീ​മ​ൻ ഇ​ടി​വ് നേ​രി​ട്ടി​രു​ന്നു. 20 ശ​ത​മാ​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പ​നി​യു​ടെ ഓ​ഹ​രി ത​ക​ര്‍​ച്ച നേ​രി​ട്ട​ത്. അ​തോ​ടെ അം​ബാ​നി മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തു.

നേ​ര​ത്തെ, ഏ​ഷ്യ​യി​ലെ കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​താ​യി​രു​ന്ന മു​കേ​ഷ് അം​ബാ​നി​ക്ക് 2020 അ​വ​സാ​ന​ത്തി​ലാ​ണ് കാ​ലി​ട​റി​യ​ത്. 82.8 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ നി​ല​വി​ലെ ആ​സ്തി. ക​ഴി​ഞ്ഞ വ​ര്‍​ഷം 90 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​യി​രു​ന്നു. 6.62 ല​ക്ഷം കോ​ടി​യാ​ണ് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ആ​സ്തി​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

76.6 ബി​ല്യ​ൺ ഡോ​ള​റാ​ണ് ഴോംഗിന്‍റെ നി​ല​വി​ലെ ആ​സ്തി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച കൊ​ണ്ട് 22 ബി​ല്യ​ൺ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ര​ണ്ടാ​മ​താ​യ​ത്.