കോടതിമുറിയ്ക്കുള്ളില്‍ അഭിഭാഷകന്‍ മാസ്‌ക് മാറ്റി; കേസ് കേള്‍ക്കാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

മുംബൈ: കോടതിമുറിയ്ക്കുള്ളില്‍ അഭിഭാഷകന്‍ മാസ്‌ക് മാറ്റിയതിനെ തുടര്‍ന്ന് കേസ് കേള്‍ക്കാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി.ബോംബൈ ഹൈക്കോടതിയിലാണ് നാടകീയ സംഭവം. ഫെബ്രുവരി 22 ലെ സംഭവത്തിന്റെ ഉത്തരവ് ശനിയാഴ്ചയായിരുന്നു ലഭ്യമായത്. തുടർന്നാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഫെബ്രുവരി 22 ന് ജസ്റ്റിസ് പൃഥ്വിരാജ് ചവാന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീല്‍ നല്‍കിയ അഭിഭാഷകന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി കോടതിമുറിയ്ക്കുള്ളില്‍ മാസ്‌ക് മാറ്റുകയായിരുന്നു. ഇതാണ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് ജസ്റ്റിസ് ചവാന്‍ ഹൈക്കോടതി നിശ്ചിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പരമാര്‍ശിക്കവെ എല്ലായ്‌പ്പോഴും മുഖംമൂടി ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ചവാന്‍ ഈ പ്രത്യേക കേസ് കേള്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാൽ ഈ കേസ് യഥാസമയം വീണ്ടും പട്ടികപ്പെടുത്തും. ഇക്കാര്യം ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.