ചെന്നൈ: ഒലയുടെ ഇലക്ട്രിക് കാർ പ്ലാന്റിന്റെ നിർമാണം തമിഴ്നാട്ടിൽ തുടങ്ങി. സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 2400 കോടിയുടെ കരാർ പ്രകാരമാണ് പദ്ധതി. 500 ഏക്കർ സ്ഥലത്ത് മെഗാ ഫാക്ടറിയാണ് ആരംഭിക്കുന്നത്. പദ്ധതി അതിവേഗത്തിലാണ് പുരോഗമിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഒരു കോടി മാൻ അവർ (man hour) സമയം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം. ആദ്യഘട്ടത്തിൽ 20 ലക്ഷം യൂണിറ്റ് നിർമാണമാണ് ഉദ്ദേശിക്കുന്നത്. 2021ൽ തന്നെ വാഹന ഉൽപ്പാദനം ആരംഭിക്കാൻ സാധിക്കുന്ന തരത്തിലാണ് പ്രവർത്തനമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ലാറ്റിൻ അമേരിക്ക, ഏഷ്യാ പസഫിക്, യൂറോപ്, യുകെ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യും.