ഏക്കർകണക്കിന്​ആമസോൺ മഴക്കാടുകൾ ഫേസ്​ബുക് വഴി നിയമവിരുദ്ധ വിൽപനയ്ക്ക്​

സാവോപോളോ: ബ്രസീലിലെ ഏക്കർകണക്കിന്​ ആമസോൺ മഴക്കാടുകളുടെ ഭാഗങ്ങൾ ഫേസ്​ബുക് വഴി നിയമവിരുദ്ധമായി വിൽപനക്ക്​. സംരക്ഷിത ഗോത്രവനമേഖലകൾ ഉൾപ്പെടെയുള്ള വനപ്രദേശമാണ്​ ഫേ​സ്​ബുക്കി​ൻ്റെ ക്ലാസിഫൈഡ്​ പരസ്യ സേവനമായ മാർക്കറ്റ്​ ​പ്ലേസിലൂടെ വിൽപനക്ക്​ വെച്ചിരിക്കുന്നതെന്ന്​ ബി.ബി.സി റിപ്പോർട്ട്​ ചെയ്​തു​.

ചില പരസ്യങ്ങളിൽ ഉപഗ്രഹചിത്രങ്ങളും മറ്റും നൽകിയിട്ടുണ്ട്​. സംരക്ഷിത ജനവിഭാഗങ്ങളിലൊന്നി​ൻ്റെ തലവൻ നടപടി സ്വീകരിക്കണമെന്ന്​ ഫേ​സ്​ബുക്കിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ബ്രസീലിൽ ജയ്​ർ ബൊൽസൊ​നാരോ പ്രസിഡൻറായ​തു മുതലാണ്​ ആമസോൺ മഴക്കാടുകളുടെ കഷ്​ടകാലം തുടങ്ങിയത്​.

സംരക്ഷിക്കുന്നതിന്​ പകരം മഴക്കാടുകൾ വിറ്റഴിക്കാൻ നേരത്തേതന്നെ താൽപര്യം കാണിച്ചിരുന്നു പ്രസിഡൻറ്​. അതേസമയം, വിഷയത്തിൽ നേരിട്ട്​ നടപടിക്കില്ലെന്നാണ്​​ ഫേസ്​ബുക്ക്​ പറയുന്നത്​. ഇതിനായി പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാൻ തയാറാണെന്ന്​ ​ഫേ​സ്​ബുക്​ അറിയിച്ചു.