Home State പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ എതിർപ്പ്; പിസി ജോർജ് വീണ്ടും എൻഡിഎയിലേക്ക്

പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ എതിർപ്പ്; പിസി ജോർജ് വീണ്ടും എൻഡിഎയിലേക്ക്

0

തിരുവനന്തപുരം: പൂഞ്ഞാറിലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ എതിർപ്പ് ശക്തമായതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോർജ് വീണ്ടും എൻഡിഎയിലേക്ക് ചേക്കേറും. ജനപക്ഷം പാർട്ടി എൻഡിഎയുടെ ഘടക കക്ഷിയായേക്കുമെന്നാണ് സൂചന. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്.

തൻ്റെ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. പിസി ജോർജിനെ മുന്നണിയിലെടുത്താൽ സമാന്തര സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞതോടെ പൊതു സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാടെടുത്ത്.

പി.സി ജോർജിന് ഇതിനോട് താതപര്യമില്ല. ഇതേതുടർന്നാണ് മറ്റ് മാർഗങ്ങൾ നോക്കാൻ പി.സി. ജോർജ് നിർബന്ധിതമായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.

പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എൻഡിഎ എന്നത് കേരളത്തിൽ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയും ചെയ്തു.

ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാൻ ജോർജ്‌ താത്പര്യം പ്രകടിപ്പിച്ചു. പാർട്ടിയിൽ ഒരുവിഭാഗം അങ്ങനെ ആവശ്യപ്പെടുന്നുവെന്നാണ് ഇതിന് പി.സി. ജോർജ് നൽകിയ മറുപടി. ആദ്യഘട്ടത്തിൽ ചർച്ചകൾ അനുകൂലമായി മുന്നോട്ടുപോയെങ്കിലും പെട്ടെന്നാണ് പ്രാദേശിക നേതൃത്വം എതിർപ്പുമായി വന്നത്.

പി.സി ജോർജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശവും മറ്റും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിർപ്പ് ഉയർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here