ന്യൂഡെൽഹി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക.
കേരളത്തിൽ ഒറ്റഘട്ടമായായിരിക്കും തെരഞ്ഞെടുപ്പെന്നാണ് സൂചന. മറ്റു സംസ്ഥാനങ്ങളിൽ മൂന്നു മുതൽ അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ ആലോചിക്കുന്നതെന്ന് അറിയുന്നു.