മുംബൈ: സ്ഫോടക വസ്തു നിറച്ച കാർ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ നിന്നും 20 ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. അംബാനിയുടെ വസതിയായ ആന്റിലയുടെ മുൻപിലാണ് വാഹനം കിടന്നത്. സ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തിയിട്ടുണ്ട്.
ഗാംദേവി പോലീസ് സ്റ്റേഷന്റെ പരിധിയിൽ ഇന്നലെ വൈകീട്ട് കാർമിഷേൽ റോഡിൽ സംശയാസ്പദമായ രീതിയിൽ വാഹനം കണ്ടെത്തിയതായി മുംബൈ ഡിസിപി ചൈതന്യ. എസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയായാണെന്നും പോലീസ് അറിയിച്ചു.