Home State കുതിച്ചുയരുന്ന ഇന്ധനവില ; ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശിതരൂർ

കുതിച്ചുയരുന്ന ഇന്ധനവില ; ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശിതരൂർ

0

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ കെട്ടിവലിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്.

അമിത നികുതി കുറയ്ക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിനെതിരെയാണ് പ്രതിഷേധമെന്ന് ശശി തരൂര്‍ പറഞ്ഞു. നൂറ് കണക്കിന് ഓട്ടോറിക്ഷകളാണ് സമരത്തില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here