യാങ്കോൺ: മ്യാൻമർ പട്ടാളം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നതു നിരോധിച്ചതായി ഫേസ്ബുക്ക് വൃത്തങ്ങൾ അറിയിച്ചു. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചതും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതും കണക്കിലെടുത്താണു നിരോധനം.
പട്ടാളവുമായി ബന്ധമുള്ള ബിസിനസ് സ്ഥാപനങ്ങൾ ഫേസ്ബുക്കിൽ പരസ്യം നല്കുന്നതും വിലക്കി. ഫെബ്രുവരി ഒന്നിനാണ് പട്ടാളം ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയെയും പ്രസിഡന്റ് വിൻ വിന്റിനെയും തടവിലാക്കി അധികാരം പിടിച്ചത്.
ഇതിനെതിരെ ജനം നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരൻ അടക്കം നാലു പേർ കൊല്ലപ്പെട്ടു.