കൊച്ചി: മരട് ഫ്‌ളാറ്റ് കേസില്‍ ഉടമസ്ഥാവകാശ രേഖ ഇല്ലാത്ത രണ്ടുപേര്‍ക്കു നഷ്ടപരിഹാരം നല്‍കിയതു ചോദ്യംചെയ്തു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി നല്‍കി. രജിസ്റ്റര്‍ ചെയ്ത ഉടമസ്ഥാവകാശ രേഖ ഇല്ലെന്നതിന്റെ പേരില്‍ രണ്ടു ഫ്‌ളാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരത്തുക ഒഴിവാക്കരുതെന്നു സുപ്രീംകോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു.
സാങ്കേതിക കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കിലും നഷ്ടപരിഹാരത്തിന് അവര്‍ക്കും അര്‍ഹതയുണ്ട്. ഇവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനെ ബാലകൃഷ്ണന്‍ നായര്‍ കമ്മിഷനും എതിര്‍ത്തിരുന്നു.
ഓരോ ഫ്‌ളാറ്റുകാര്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണു സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. സര്‍ക്കാരിനുവേണ്ടി പരിസ്ഥിതി വകുപ്പാണു കഴിഞ്ഞ 9 ലെ വിധിയ്‌ക്കെതിരേ റിവ്യൂഹര്‍ജി നല്‍കിയത്.