Home National വിദേശത്ത് കുടുങ്ങിയവർക്ക് ആശ്വാസമായി വന്ദേഭാരത് ദൗത്യം നയിച്ച മലയാളി പടിയിറങ്ങുന്നു

വിദേശത്ത് കുടുങ്ങിയവർക്ക് ആശ്വാസമായി വന്ദേഭാരത് ദൗത്യം നയിച്ച മലയാളി പടിയിറങ്ങുന്നു

0

ന്യൂഡെൽഹി: മഹാമാരിയുടെ നാളുകളിൽ വിദേശത്ത് കുടുങ്ങിയവർക്ക് ആശ്വാസമായി അവരെ നാട്ടിലെത്തിക്കുന്നതിന് വന്ദേഭാരത് ദൗത്യത്തിൽ എയർഇന്ത്യ ജീവനക്കാരെ നയിച്ച മലയാളി പടിയിറങ്ങുന്നു.
എയർഇന്ത്യയുടെ ഇൻഫ്ളൈറ്റ് സർവീസസിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ മധു മാത്തനാണ് 28 വർഷത്തെ സേവനത്തിനുശേഷം വെള്ളിയാഴ്ച വിരമിക്കുന്നത്.

കൊറോണ അപകടകരമായ രീതിയിൽ പടർന്നുപിടിച്ച രാജ്യങ്ങളിൽനിന്ന് യാത്രക്കാരുമായി വരുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ എയർഇന്ത്യയുടെ 4500 വരുന്ന ക്യാബിൻ ക്രൂവിനെ പത്തനംതിട്ട കോഴഞ്ചേരി ചിരക്കരോട്ട് വീട്ടിൽ മധു മാത്തൻ കൊറോണ പ്രതിസന്ധിയിലും നയിച്ചു.

മധു മാത്തന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത് മികച്ച അനുഭവമായിരുന്നുവെന്ന് എയർഇന്ത്യയുടെ ചീഫ് ക്യാബിൻ ക്രൂവും മലയാളിയുമായ സാജു കുരുവിള ഓർക്കുന്നു. എയർഇന്ത്യയുടെ എണ്ണായിരത്തിലേറെ വിമാനങ്ങളിലായി ഒമ്പതു ലക്ഷത്തിലേറെ ഇന്ത്യക്കാരെയാണ് വിദേശത്തുനിന്ന് നാട്ടിലെത്തിച്ചത്.

വിമാനജീവനക്കാർക്ക് ആവശ്യമായ പിപിഇ കിറ്റുകൾ, മരുന്നുകൾ, അവരുടെ ക്വാറന്റീൻ സൗകര്യം തുടങ്ങിയവയ്ക്കെല്ലാം മേൽനേട്ടം വഹിച്ചത് മധു മാത്തനാണ്.
1992-ൽ എയർഇന്ത്യയിൽ ചേർന്ന മധു മാത്തൻ ദക്ഷിണ മേഖലാ സെയിൽസ് മാനേജർ, ഓസ്ട്രേലിയയിലെ ജനറൽ മാനേജർ, ഡൽഹി ആസ്ഥാനത്ത് മാർക്കറ്റിങ് ജനറൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here