മാർച്ച്‌ 15 മുതൽ ഇരുപത് മെമു സ്‌പെഷൽ ട്രെയിനുകൾ; കേരളത്തിൽ എട്ട് സർവീസുകൾ

കൊച്ചി: മാർച്ച്‌ 15 മുതൽ ഇരുപത് മെമു സ്‌പെഷൽ ട്രെയിനുകൾ പുനരാരംഭിക്കുമെന്ന് ദക്ഷിണറെയിൽവേ. ഇതിൽ കേരളത്തിലെ 8 സർവീസുകളും ഉൾപ്പെടും. അൺറിസർവ്ഡ് സപെഷ്യൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ ഇതോടെ പരിഹാരം കാണുന്നത്.

കേരളത്തിൽ സർവീസ് പുനരാരംഭിക്കുന്ന മെമു ട്രെയിനുകൾ:

06014 കൊല്ലം ആലപ്പുഴ 3.30- 5.45 (15 മുതൽ)
06013 ആലപ്പുഴ- കൊല്ലം 17.20- 19-25 (17)
06016 ആലപ്പുഴ – ഏറണാകുളം 7.25- 9.00 (15)
06015 എറണാകുളം – ആലപ്പുഴ 15.40- 17.15 (17)
06018 എറണാകുളം – ഷൊർണ്ണൂർ 17.35- 20.50 (15)

06017 ഷൊർണ്ണൂർ – എറണാകുളം 3.30- 6.50 (17)
06023 ഷൊർണ്ണൂർ- കണ്ണൂർ 4.30-9.10 (15)
06024 കണ്ണൂർ – ഷൊർണ്ണൂർ 17.20- 22.55 (16) പുതുതായി മലബാർ മേഖലയിൽ ഷൊർണ്ണൂർ കണ്ണൂർ റൂട്ടുകളിൽ ആരംഭിക്കുന്നത് സ്പെഷ്യൽ മെമു സർവീസ് ആണ്. പരമ്പരാഗത പാസഞ്ചർ ട്രെയിനിന് പകരമാണ് ഇത്.