Home State മലപ്പുറത്ത് ഒരു വിഭാഗം പ്രമുഖ ഇടതുനേതാക്കള്‍ ബിജെപിയിൽ ചേർന്നു

മലപ്പുറത്ത് ഒരു വിഭാഗം പ്രമുഖ ഇടതുനേതാക്കള്‍ ബിജെപിയിൽ ചേർന്നു

0

മലപ്പുറം: ജില്ലയിലെ ചില പ്രമുഖ ഇടതു നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ച് പാർട്ടിയിൽ ചേർന്നു. മലപ്പുറം നഗരസഭാ മുൻ ചെയര്‍മാന്‍ സാധു റസാഖിൻ്റെ നേതൃത്വത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. വിജയ യാത്രയ്ക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണ പരിപാടിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ഐഎന്‍എല്‍ ജില്ലാ ട്രഷറര്‍ സ്ഥാനം രാജിവെച്ചാണ് സാധു റസാഖ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎം നേതാവ് ശിവശങ്കരന്‍ നമ്പീശന്‍, കേരളാ കോണ്‍ഗ്രസ് ബി മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ എന്നിവരും ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.

ദേശീയതയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ബിജെപിയില്‍ അംഗമാകാന്‍ തീരുമാനിച്ചതെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് സാധു റസാഖ് പറഞ്ഞു.

മലപ്പുറം മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പദ്മനാഭന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here