Home State മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടെ തൃപ്പൂണിത്തുറയില്‍ തൂണ് ചരിഞ്ഞു

മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടെ തൃപ്പൂണിത്തുറയില്‍ തൂണ് ചരിഞ്ഞു

0

കൊച്ചി: മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടെ തൃപ്പൂണിത്തുറയില്‍ കമ്പി കെട്ടിയ തൂണ് ചരിഞ്ഞു. ഇന്ന് രാത്രി ഏഴോടെ വടക്കേ കോട്ട
ജംഗ്ഷന് സമീപം കോണ്‍ക്രീറ്റ് ചെയ്യാനായി കമ്പി കെട്ടി നിര്‍ത്തിയ തൂണാണ് ചരിഞ്ഞത്. സമീപത്ത് തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല .

കമ്പി കേട്ടിയത്തിലെ സാങ്കേതിക പിഴവാണ് തൂണ് മറിയാന്‍ കാരണമെന്നാണ് സൂചന.രാത്രി തന്നെ ക്രെയിന്‍ ഉപയോഗിച്ച് തൂണ് നേരെ നിര്‍ത്തുവാനുള്ള പണികള്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here