Home World കാറിൻ്റെ അമിത വേഗത; അന്താരാഷ്ട്ര ഗോൾഫ് താരം ടൈഗർവുഡിന് അപകടത്തിൽ ഗുരുതര പരിക്ക്

കാറിൻ്റെ അമിത വേഗത; അന്താരാഷ്ട്ര ഗോൾഫ് താരം ടൈഗർവുഡിന് അപകടത്തിൽ ഗുരുതര പരിക്ക്

0

ലോസ് ഏയ്ഞ്ചൽസ് : അമിത വേഗത്തിൽ ഓടിച്ച കാർ അപകടത്തിൽ പെട്ട് അന്താരാഷ്ട്ര ഗോൾഫ് താരം ടൈഗർ വുഡിന് ഗുരുതരമായി പരുക്കേറ്റു.രണ്ടാം തവണയാണ് ടൈഗർ വുഡിന് പരിക്കേൽക്കുന്നത്. സ്വയം കാറോടിച്ചു പോകവേയാണ് കാറ് മരത്തിലിടിച്ചത്.

കാലിന്റെ എല്ലുകൾ പലയിടത്തായി ഒടിഞ്ഞിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കാലിഫോർണിയയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയായി. കാറിന്റെ അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. ലോസ് ഏയ്ഞ്ചൽസിലെ ഗ്രാമമേഖലയിലൂടെ സഞ്ചരിക്കവേയാണ് വുഡിന്റെ കാറ് റോഡിൽ നിന്ന് തെറിച്ച് മരത്തിലിടിച്ചത്.

അന്വേഷണ നടപടികൾ തുടങ്ങിയതായി പോലീസ് അറിയിച്ചു. ഇതാദ്യമായല്ല വിഖ്യാത ഗോൾഫ് താരത്തിന് കാറപകടം സംഭവിക്കു ന്നത്. ടൈഗർ വുഡിന് പരിക്കുകൾ നിരവധി തവണ സംഭവിച്ച ചരിത്രമാണുള്ളത്. അഞ്ചു തവണ ഇടുപ്പെല്ലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തിയ കായിക താരമാണ് ടൈഗർവുഡ്.

ഗോൾഫ് മേഖലയിലെ അനിഷേധ്യനായ താരമായാണ് ടൈഗർവുഡ് അറിയപ്പെടുന്നത്. 15 തവണ ലോകചാമ്പ്യൻഷിപ്പും 82 തവണ പിജിഎ ടൂർ കിരീടവും നേടിയ താരമാണ് ടൈഗർവുഡ്.

LEAVE A REPLY

Please enter your comment!
Please enter your name here