കൊച്ചി: പന്തീരാംകാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചു. മാർച്ചിൽ പോണ്ടിച്ചേരിയിൽ നടക്കുന്ന ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരത്തിൽ പങ്കെടുക്കാനാണ് അനുമതി തേടി എറണാകുളം പ്രത്യേക എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്. കോടതി 26ന് വിധി പറയും.
നേരത്തേ ജാമ്യം അനുവദിച്ചപ്പോൾ കേരളം വിട്ടുപോകാൻ മുൻകൂർ അനുമതി വാങ്ങണമെന്ന് നിർദേശമുണ്ടായിരുന്നു.സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും ത്വാഹ ഫസലിനും എൻഐഎ കോടതി ജാമ്യം നൽകിയത്.
പിന്നീട് ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി, അലൻ ഷുഹൈബിന് ജാമ്യം തുടരാൻ അനുമതി നൽകുകയും ചെയ്തു. 2019 നവംബർ ഒന്നിനാണ് ഇരുവരെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.