റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾക്ക് പുതിയ സബ്സിഡിയറി കമ്പനികൾ

മുംബൈ: റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾക്ക് പുതിയ സബ്സിഡിയറി കമ്പനികൾ. ആഗോള കമ്പനികളിൽ നിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ് റിലയൻസ് ഇൻഡസ്ട്രീസിന് പുതിയ സബ്സിഡിയറികൾ നിലവിൽവരുന്നത്. റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾ മാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക.

സൗദി ആരാംകോ ഉൾപ്പടെയുള്ളവയുടെ നിക്ഷേപം ലക്ഷ്യമിട്ടാണ് പുതിയനീക്കം. ലോകത്തെതന്നെ ഏറ്റവുംവലിയ എണ്ണകയറ്റുമതി കമ്പനിയായ സൗദി ആരാംകോയുമായി വീണ്ടുംചർച്ച സജീവമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾക്കായി പുതിയ മാനേജുമെന്റ് നിലവിൽവരും.

കമ്പനിയിൽ പ്രൊമോട്ടർമാർക്ക് 49.14ശതമാനം ഓഹരി വിഹിതംതുടരും. സബ്സിഡിയറിയാകുമ്പോൾ ഓഹരി നിക്ഷേപകരുടെകാര്യത്തിൽ തൽസ്ഥതി തുടരുമെന്ന് സ്റ്റോക് എക്സ്ചേഞ്ചിനെ റിലയൻസ് അറിയിച്ചിട്ടുണ്ട്.

ഗുജറാത്തിലെ ജാംനഗറിലെ രണ്ട് എണ്ണശുദ്ധീകരണശാലകളും പെട്രോകെമിക്കൽ ആസ്തികളും ഉൾക്കൊള്ളുന്ന ഓയിൽ, കെമിക്കൽ ബിസിനസിലെ 20ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് വിൽക്കാൻ 2019ൽ ധാരണയിലെത്തിയിരുന്നു.കൊറോണ വ്യാപനത്തെതുടർന്ന് ചർച്ച നീണ്ടുപോകുകയായിരുന്നു.