അം​ഗീ​കാ​രം ല​ഭി​ക്കാ​തെ പ​ത​ഞ്ജ​ലി​യു​ടെ കൊ​റോ​ണി​ൽ വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല

മും​ബൈ: ആ​രോ​ഗ്യ സം​ഘ​ട​ന​ക​ൾ അം​ഗീ​ക​രി​ക്കാ​തെ പ​ത​ഞ്ജ​ലി​യു​ടെ കൊ​റോ​ണി​ൽ സം​സ്ഥാ​ന​ത്ത് വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ്.ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, ഐ‌​എം‌​എ എ​ന്നി​വ​യി​ൽ​നി​ന്നും ശ​രി​യാ​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​തെ കൊ​റോ​ണി​ൻ വി​ൽ​പ്പ​ന മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​നു​വ​ദി​ക്കി​ല്ലെന്ന് മ​ന്ത്രി വ്യക്തമാക്കി.

അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച്‌ കൊറോണ പ്ര​തി​രോ​ധ മ​രു​ന്ന് എ​ന്ന നി​ല​യി​ൽ പു​റ​ത്തി​റ​ക്കി​യ പ​ത​ഞ്ജ​ലി​യു​ടെ കൊ​റോ​ണി​ലി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ചെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ബാ​ബ രാം​ദേ​വ് അവ​കാ​ശ​പ്പെ​ട്ട​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വ​രെ അം​ഗീ​കാ​ര​മു​ണ്ടെ​ന്നും കൊ​റോ​ണി​ൽ വി​ൽ​പ​ന​യ്ക്ക് ത​യാ​റാ​ണെ​ന്നും ബാ​ബ രാം​ദേ​വ് പ​റ​ഞ്ഞി​രു​ന്നു. കൊ​റോ​ണി​ലി​ന് കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തിൻ്റെ അ​നു​മ​തി ല​ഭി​ച്ചെ​ന്നും പ​ത​ഞ്ജലി​യു​ടെ അ​വ​കാ​ശ​പ്പെട്ടിരുന്നു.

എ​ന്നാ​ൽ കൊറോണ പ്ര​തി​രോ​ധ​മ​രു​ന്ന് എ​ന്ന നി​ല​യി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള പ​രമ്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ലോകാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്‌ഒ) വ്യക്തമാക്കി. രാം​ദേ​വി​ൻ്റെ അ​വ​കാ​ശ വാ​ദം ത​ള്ളി​ക്ക​ള​യു​ന്ന​താ​യി​രു​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​സ്താ​വ​ന. കൊറോണ ചി​കി​ത്സ​യ്ക്കാ​യി ഒ​രു ത​ര​ത്തി​ലു​ള്ള പ​രമ്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​ക്കോ മ​രു​ന്നി​നോ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ് ഡ​ബ്ലി​യു​എ​ച്ച്‌ഒ ട്വി​റ്റ​റി​ൽ വ്യ​ക്തമാ​ക്കി​യ​ത്.