Home State അഴിമതി ശാസ്ത്രീയമാക്കിയ സർക്കാർ; ‌‌കേരള ചരിത്രത്തിൽ ഇതുപോലൊരു അഴിമതി സർക്കാർ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല

അഴിമതി ശാസ്ത്രീയമാക്കിയ സർക്കാർ; ‌‌കേരള ചരിത്രത്തിൽ ഇതുപോലൊരു അഴിമതി സർക്കാർ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല

0

തിരുവനന്തപുരം: കേരള ചരിത്രത്തിൽ ഇതുപോലെ അഴിമതിയിൽ മുങ്ങിയൊരു സർക്കാർ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശാസ്ത്രീയയമായി അഴിമതി നടത്തിയ സർക്കാരാണ്‌ ഇവിടെയുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ സർക്കാരിനെതിരെ പ്രതിപക്ഷം എണ്ണിപ്പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അത് ജനങ്ങൾക്ക് ബോധ്യമായി.

രണ്ട് മാസത്തിനുള്ളിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അന്ന് അഴിമതിക്കാരുടെ കയ്യിൽ വിലങ്ങുവെച്ചുകൊണ്ടുപോകുമെന്നും’ ചെന്നിത്തല പറഞ്ഞു. കേരളത്തിന് ഒരു വികസന നേട്ടവും ഉണ്ടായിട്ടില്ല. കേരളം സാമൂഹികമായും സാമ്പത്തികമായും തകർന്നു. നാടിന്റെ പ്രതീക്ഷകൾ തകർന്ന അഞ്ച് വർഷമാണ് കടന്നുപോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കടലിനെ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് കടലിന്റെ മക്കൾ ഒരിക്കലും മാപ്പ് നൽകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സ്യതൊഴിലാളികളുടെ പിന്നിൽ കുത്തിയ നടപടിക്കെതിരെ അവർ മറുപടി നൽകും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്.

കേരളത്തെ അഴിമതിയിൽ നിന്ന് രക്ഷപ്പെടുത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പോരട്ടം ശക്തമാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here