Home State യുവമോർച്ച പ്രവർത്തകരുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം ; പോലീസിനു കല്ലേറ്; പ്രവർത്തകരെ വളഞ്ഞിട്ടടിച്ചു

യുവമോർച്ച പ്രവർത്തകരുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം ; പോലീസിനു കല്ലേറ്; പ്രവർത്തകരെ വളഞ്ഞിട്ടടിച്ചു

0

തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിനു നേരെ പ്രവർത്തകരിൽ ചിലർ കല്ലേറ് നടത്തി. സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരിപ്പുകളും കമ്പുകളും പ്രവർത്തകർ എറിഞ്ഞു.

ഉന്തിനും തള്ളിനുമിടെ പ്രവർത്തകർക്ക് നേരെ ലാത്തീവിശിയ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. ചിലരെ പോലീസ് വളഞ്ഞിട്ടടിച്ചു. ജലപീരങ്കിയും പ്രയോഗിച്ചു.

യുവമോർച്ച സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും സംഘർഷത്തിന് ഇടയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here