Home Politics രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പിജെ ജോസഫിന്റെ ഹർജി തള്ളി

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പിജെ ജോസഫിന്റെ ഹർജി തള്ളി

0

കൊച്ചി: കേരള കോൺഗ്രസ് എം പാർട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് തന്നെയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചിഹ്നം ജോസ് കെ മാണിക്ക് വിട്ടുനൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ചോദ്യം ചെയ്ത് പി ജെ ജോസഫ് നൽകിയ ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് ജോസഫ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ഡിവിഷൻ ബെഞ്ചും ജോസ് കെ മാണിക്കാണ് പാർട്ടിയുടെ അവകാശമെന്ന് വ്യക്തമാക്കിയതോടെ രാഷ്ട്രീയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി ജെ ജോസഫിനുണ്ടായിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളിൽ കോടതി ഇടപെടുന്നില്ലെന്ന സിംഗിൾ ബെഞ്ചിന്റെ അഭിപ്രായം ഡിവിഷൻ ബെഞ്ചും ആവർത്തിക്കുകയായിരുന്നു.

പാലായിൽ തിരഞ്ഞെടുപ്പ് ഒരുക്കം ലക്ഷ്യമിട്ട് ഇന്ന് മുതൽ പദയാത്ര ആരംഭിക്കുന്ന ജോസിനെ സംബന്ധിച്ചിടത്തോളം ഹൈക്കോടതി വിധി വലിയ പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന വലിയ വിജയങ്ങളുടെ തുടക്കമാണിതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here