Home Covid-19 വിദേശത്ത് നിന്നെത്തുന്ന എല്ലാ അന്തരാഷ്ട്ര യാത്രക്കാർക്കും ആർടിപിസിആർ പരിശോധനകൾ നിർബന്ധമാക്കി

വിദേശത്ത് നിന്നെത്തുന്ന എല്ലാ അന്തരാഷ്ട്ര യാത്രക്കാർക്കും ആർടിപിസിആർ പരിശോധനകൾ നിർബന്ധമാക്കി

0

ന്യൂഡെൽഹി: ഈ മാസം 23 മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ അന്തരാഷ്ട്ര യാത്രക്കാർക്കും ആർടിപിസിആർ പരിശോധനകൾ നിർബന്ധമാക്കി. തിങ്കളാഴ്ച രാത്രി മുതൽ നിയമം പ്രാബല്യത്തിൽ വരും.യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടൻ യൂറോപ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർദേശം ബാധകമാണ്.

കുട്ടികളടക്കം ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജാരാക്കണമെന്ന് ന്യൂഡൽഹി എയർപോർട്ട് ഔദ്യോഗിക വംബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. എന്നാൽ അടിയന്തരമായി നാട്ടിൽ എത്തുന്നവരെ മാത്രമേ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കുകയുള്ളു.

അതേസമയം ഇങ്ങനെ നാട്ടിൽ എത്തുന്നവർ 72 മണിക്കൂർ മുൻപ് എയർസുവിധയിൽ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം.‌‌ആർടിപിസിആർ പരിശോധന ഫലവുമായി എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ കൊറോണ പരിശോധന ഉണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here