ബ്രസീൽ: ഫുട്ബോളര് റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന ( 71) കൊറോണ ബാധിച്ച് അന്തരിച്ചു. അമ്മയ്ക്ക് കൊറോണ ബാധിച്ച വിവരം നേരത്തെ റൊണാള്‍ഡീഞ്ഞോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.ആശുപത്രിയിലാണെന്നും അമ്മ കൊറോണയോട് പൊരുതുകയാണെന്നും താരം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.
നിരവധി ഫുട്ബോള്‍ താരങ്ങള്‍ മിഗ്വെലിനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘റോണി ഒരു വാക്കും പറയാനില്ല. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിന്നെയും കുടുംബത്തേയും ചേര്‍ത്ത് നിര്‍ത്തുന്നു. ഈ അവസ്ഥ സങ്കടകരമാണ്. അമ്മയുടെ ആത്മാവിന് ശാന്തി നേരുന്നു’- മെസി കുറിച്ചു.