കൊച്ചി: കേരള ഹൈക്കോടതിയില്‍ നാല് അഡീഷണൽ ജഡ്ജിമാരെ നിയമിച്ചു. ഇതിൽ രണ്ടു പേർ അഭിഭാഷകരും രണ്ടു പേർ ജില്ലാ ജഡ്ജിമാരുമാണ്.
അഭിഭാഷകരായ മുരളി പുരുഷോത്തമന്‍, സിയാദ് റഹ്മാന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായ കരുണാകരന്‍ ബാബു, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായ ഡോ.കൗസര്‍ എടപ്പഗത്ത് എന്നിവരെയാണ് ഹൈക്കോടതിയില്‍ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചത്.