Home State ലോകം മുഴുവൻ കേരള സർക്കാരിന്റെ പരാജയം കണ്ടു ചിരിക്കുന്നു; കേരളത്തിലെ സർക്കാരുകൾ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് യോഗി ആദിത്യനാഥ്

ലോകം മുഴുവൻ കേരള സർക്കാരിന്റെ പരാജയം കണ്ടു ചിരിക്കുന്നു; കേരളത്തിലെ സർക്കാരുകൾ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് യോഗി ആദിത്യനാഥ്

0

കാസർകോട്: കേരളത്തിലെ കൊറോണ വ്യാപനം തടയാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇന്ന് ലോകം മുഴുവൻ കേരള സർക്കാരിന്റെ പരാജയം കണ്ടു ചിരിക്കുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്.

കെ സുരേന്ദ്രന് ബിജെപി പതാക കൈമാറി യോഗി ആദിത്യനാഥ് വിജയയാത്ര ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ വികാരംവച്ചാണ് ഇരു മുന്നണികളും കളിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കേരളത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

യുപിയിൽ കൊറോണ വ്യാപിക്കാതെ തടയാൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തിൽ മാറിമാറിവന്ന സിപിഎം, കോൺഗ്രസ് സർക്കാരുകൾ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ഹിന്ദുക്കൾക്കും വിശ്വാസികൾക്കും എതിരാണ് എൽഡിഎഫ് സർക്കാർ. ശബരിമല വിഷയം ഇതിന് ഉദാഹരണമാണ്. കേരളത്തിൽ സർക്കാർ വിശ്വാസത്തിന് എതിര് നിൽക്കുമ്പോൾ ഉത്തർപ്രദേശിൽ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്. രാമക്ഷേത്ര നിർമാണം ഇതിന് ഉദാഹരണമാണ്.

കേന്ദ്ര സർക്കാർ പദ്ധതികൾ പേരു മാറ്റി നടത്തി കയ്യടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമ്പോൾ കേരളത്തിൽ അർഹരായവർക്ക് പോലും നീതി നിഷേധിക്കപ്പെടുന്നതായും യോഗി ആദിത്യനാഥ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here