Home National ജമ്മു കശ്മീരിൽ ഭീകരത്താവളം തകർത്ത് സുരക്ഷാസേന വൻ ആയുധശേഖരം പിടികൂടി

ജമ്മു കശ്മീരിൽ ഭീകരത്താവളം തകർത്ത് സുരക്ഷാസേന വൻ ആയുധശേഖരം പിടികൂടി

0

ന്യൂഡെൽഹി: ഇന്ത്യൻ സൈന്യത്തിന്റെയും കശ്മീർ പൊലീസിന്റെയും സംയുക്ത നീക്കത്തിൽ ജമ്മു കശ്മീരിൽ ഭീകരത്താവളം തകർത്ത സുരക്ഷാസേന നിരവധി ആയുധങ്ങൾ പിടികൂടി. അനന്ത്നാഗ് വനത്തിനുള്ളിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. കൃഷ്ണ ധാബ ആക്രമണത്തിന്റെ ഗൂഢാലോചനക്കാരിൽ ഒരാളെ അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തിന്റെ പരിശോധന.

എ കെ 47 തോക്കുകൾ, ചൈനീസ് പിസ്റ്റളുകൾ, ചൈനീസ് ഗ്രനേഡുകൾ, ടെലിസ്കോപ്പ്, തിരകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഭീകരർക്കായി പ്രദേശത്ത് ശക്തമായ തിരച്ചിൽ തുടരുകയാണ്. കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.

അതേസമയം ഫെബ്രുവരി 19ന് ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. അതേദിവസം തന്നെ ബുദ്ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ടത് ലഷ്കർ ഭീകരരാണ് എന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here