ഉദ്യോഗസ്ഥ ചര്‍ച്ചയിൽ ശു​ഭ​പ്ര​തീ​ക്ഷ; റാങ്ക് ലിസ്റ്റ് കാ​ലാ​വ​ധി നീ​ട്ടു​ന്നതിൽ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: സിപിഒ, എല്‍ജിഎസ് റാ​ങ്ക് പ​ട്ടി​ക​കളുടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തു​വരെ സമാധാനപരമായി സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍. റാങ്ക് ലിസ്റ്റ് നീട്ടുന്നതുമായി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​മെ​ന്ന് ഉന്നത ഉദ്യോഗസ്ഥർ ചര്‍ച്ചയിൽ ഉറപ്പു നൽകിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. എന്നാൽ സര്‍ക്കാരില്‍ നിന്ന് രേഖമൂലം ഉറപ്പു കിട്ടുന്നതുവരെ സമധാനപരമായി സമരം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

ച​ര്‍​ച്ച​യി​ല്‍ ശു​ഭ​പ്ര​തീ​ക്ഷ​യുണ്ട്. ത​ങ്ങ​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു​വെ​ന്നും സ​മ​ര​ക്കാ​രു​ടെ നേ​താ​വാ​യ ല​യ രാ​ജേ​ഷ് പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും എ​ഡി​ജി​പി മ​നോ​ജ് എ​ബ്രാ​ഹാ​മു​മാ​ണ് പി​എ​സ് സി ​ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​മെ​ന്ന് ഉ​റ​പ്പ് കി​ട്ടി. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഉ​ത്ത​ര​വാ​യി ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ല​യ പ​റ​ഞ്ഞു.

കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും മ​നോ​ജ് എ​ബ്രാ​ഹാ​മും സം​സാ​രി​ച്ച​ത്. ചി​ല കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കി​ല്ലെ​ന്ന് ത​ന്നെ അ​വ​ര്‍ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​വേ​ദന​മാ​യി അ​വ​ര്‍​ക്ക് ന​ല്‍​കി. തീ​രു​മാ​നം പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നാ​ണ് അ​റിയിച്ചതെന്നും ല​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.