Home Local News പെട്രോൾ, ഗ്യാസ് സിലിണ്ടർ, ഉള്ളി; ദമ്പതികൾക്ക് ലഭിച്ച സമ്മാനങ്ങൾ വൈറലാകുന്നു

പെട്രോൾ, ഗ്യാസ് സിലിണ്ടർ, ഉള്ളി; ദമ്പതികൾക്ക് ലഭിച്ച സമ്മാനങ്ങൾ വൈറലാകുന്നു

0

ചെന്നൈ: തമിഴ്നാട്ടിലെ ഒരു വിവാഹത്തിന് വധൂവരന്മാർക്ക് സുഹൃത്തുക്കൾ ‘വിലമതിക്കാനാവാത്ത’ സമ്മാനങ്ങൾ നൽകുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വില കൂടിയ സമ്മാനങ്ങൾ തന്നെ‍, അക്ഷരാർഥത്തിൽ വിലമതിക്കാനാവാത്തത്, ഈ തമിഴ്നാട്ടുകാരെ കൊണ്ടു തോറ്റു, ഇതിലും നല്ല സമ്മാനം സ്വപ്നങ്ങളിൽ മാത്രം എന്നിങ്ങനെ രസകരമായ ക്യാപ്ക്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്.

‌ഒരു കാൻ പെട്രോൾ, ഒരു ഗ്യാസ് കുറ്റി, ഉള്ളി കൊണ്ടുണ്ടാക്കിയ മാല എന്നിങ്ങനെയാണ് ചില സുഹൃത്തുക്കൾ വധൂവരന്മാർക്ക് നൽകിയത്. പെട്രോൾ വില രാജ്യത്ത് പലയിടങ്ങളിലും 100 കടന്നതിനിടെയാണ് സുഹൃത്തുക്കൾ ‘വില കൂടിയ’ ഈ സമ്മാനങ്ങൾ നൽകിയത്. വധുവും വരനും ഉള്ളിമാല അണിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുത്തു.

അതേസമയം പെട്രോൾ, ഡീസൽ വില വർധന തുടർച്ചയായ 13-ാം ദിവസം പിന്നിട്ടു. ഓരോ ദിവസവും സർവകാല റെക്കോർഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ വീതമാണ് ശനിയാഴ്ച വർധിപ്പിച്ചത്. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില 100 കടന്നിരിക്കുകയാണ്. ഇന്ധന വില കൂടുന്നത് അവശ്യ സാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. ഇന്ധന വില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here