Home Local News പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ പിടിയില്‍

0

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ പിടിയില്‍. ഇടുക്കി കൊന്നത്തടി, മുക്കടം മലങ്കര ചര്‍ച്ചിന് സമീപം മാത്യുവിനെ (74)യാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം.

പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊന്നത്തടി ഭാഗത്ത് നിന്ന് ഇയാളെ പിടികൂടി. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി എന്‍.ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ കുന്നത്തുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ സി.ബിനുകുമാര്‍ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here