ആഴക്കടല്‍ മത്സ്യബന്ധനം; വിദേശ കമ്പനി കരാര്‍ പിന്‍വലിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് ഏജന്‍സി

കൊച്ചി: വിദേശകമ്പനിയുമായുള്ള ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ പിന്‍വലിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍). മത്സ്യസമ്പത്തിനെ ഉന്മൂലം നശിപ്പിക്കുന്ന വിധം 400 ട്രോളറുകള്‍ നിര്‍മ്മിക്കുമെന്നത് ആശങ്കജനകമാണ്.

വിദേശ സംരഭത്തിന് കരാര്‍ നല്കിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. കടല്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ അധ്യക്ഷത വഹിച്ചു.

കെഅര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, കടല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടര്‍ ഡോ ഫാ. അന്റെണിറ്റോ പോള്‍, സെക്രട്ടറിമാരായ ജോയി സി കമ്പക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.