Home Politics വെട്ടത്ത് വെൽഫെയർ പാർട്ടി പിന്തുണയോടെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം; “വെട്ടം വീണ്” മണിക്കൂറിനുള്ളിൽ സിപിഎം അംഗം രാജിവച്ചു

വെട്ടത്ത് വെൽഫെയർ പാർട്ടി പിന്തുണയോടെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം; “വെട്ടം വീണ്” മണിക്കൂറിനുള്ളിൽ സിപിഎം അംഗം രാജിവച്ചു

0

മലപ്പുറം: സംസ്ഥാനമൊട്ടാകെ മതേതരത്വം പ്രസംഗിക്കുന്ന സിപിഎം വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പിന്തുണയോടെ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വിജയിച്ചു. ഒടുവിൽ മണിക്കൂറുകൾക്കുള്ളിൽ അപകടം മണത്ത് സിപിഎം അംഗം രാജിവെച്ചു. കെ ടി റുബീനയാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ചത്.

വെൽഫെയർ പാർട്ടി അംഗത്തിന്റെ വോട്ട് കിട്ടിയതോടെ രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്ക് സിപിഎം അംഗം ചെയർപേഴ്‌സനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളാണുള്ളത്. എൽഡിഎഫിന് രണ്ട് യുഡിഎഫിന് രണ്ട് വെൽഫെയർ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അംഗങ്ങൾ.

വെട്ടം പഞ്ചായത്തിൽ 20 അംഗങ്ങളാണ് ഉള്ളത്. എൽഡിഎഫിന് ഒൻപതും യുഡിഎഫിന് 10ഉം വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണ് ഉള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വെൽഫെയർ പാർട്ടി വിട്ടുനിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here