Home World ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന

ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന

0

ന്യൂഡെല്‍ഹി: അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. സംഘര്‍ഷത്തില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്. ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയാണ് വീഡിയോ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ട സൈനികരുടെ പേരും ചൈന പുറത്തുവിട്ടിരുന്നു.

സംഭവശേഷം ആദ്യമായാണ് തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിക്കുന്നത്. അഞ്ച് സൈനികര്‍ മാത്രമെ കൊല്ലപ്പെട്ടുവെന്നാണ് ചൈനയുടെ അവകാശവാദം. സംഘര്‍ഷത്തില്‍ എത്ര സൈനികര്‍ക്ക് പരുക്കേറ്റു എന്നതില്‍ ചൈന മൗനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here