Home Local News ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

0

കൊച്ചി: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കരിങ്ങാംതുരുത്ത് വടക്കുംത്തറ വീട്ടില്‍ ശ്രീധരന്റെ മകന്‍ സാബുവാണ് (48) മരിച്ചത്. കാര്‍ ഡ്രൈവർ നിസാറിനും അപകടത്തിൽ പരുക്കേറ്റു. ദേശീയപാത 66 ല്‍ തെക്കേ നാലുവഴിക്കും കേസരി ബസ് സ്‌റ്റോപ്പിനും സമീപമാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാവിലെ 6.45 നാണ് സാബുവിന്റെ ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടമുണ്ടായത്. ആലപ്പുഴയില്‍ നിന്നു വയനാട്ടിലേക്കു പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. സാബുവിന്റെ ഭാര്യ : പ്രിയ.
മക്കള്‍ : സൗവ്യ, ആര്യ. അമ്മ : കൗസല്യ.

LEAVE A REPLY

Please enter your comment!
Please enter your name here