Home State അ​ട്ട​പ്പാ​ടി​യി​ൽ ഒന്നര വയസ്സുകാരന് ഷി​ഗ​ല്ല

അ​ട്ട​പ്പാ​ടി​യി​ൽ ഒന്നര വയസ്സുകാരന് ഷി​ഗ​ല്ല

0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലും ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു. അഗളി മേലേ ഈരിലെ ആദിവാസി ദമ്പതികളുടെ ഒന്നര വയസ്സുകാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കടുത്ത പനിയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച കുട്ടിയെ അട്ടപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല. അതിനാല്‍ തന്നെ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട്ടാണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് കോ​ഴി​ക്കോ​ട്ട് അ​ഞ്ച് പേ​രി​ല്‍ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ള​ത്തും, ക​ണ്ണൂ​രി​ലും ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here