ചെന്നൈ: കുതിരക്കച്ചവടം തകൃതിയായി നടക്കുന്ന പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്.
പ്രതിപക്ഷനേതാവ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം വന്നിരിക്കുന്നത്. അണ്ണാ ഡിഎംകെയിലെയും എൻആർ കോൺഗ്രസിലെയും ഓരോ അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് ഭരണം നിലനിർത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് നടപടി.
സഭാ നടപടികൾ വീഡിയോ കാമറയിൽ പകർത്തണമെന്നും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. എൻഡിഎ സഖ്യത്തിനും കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനും നിലവിൽ 14 വീതം എംഎൽഎമാരുടെ പിന്തുണയാണുള്ളത്.
ആകെ 33 അംഗങ്ങളുള്ള സഭയിൽ കേവലഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. നാല് എംഎൽഎമാർ രാജിവച്ചതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.