ന്യൂഡെൽഹി: വർഷാവസനത്തോടെ വിപണിയിൽ കൊറോണ പ്രതിരോധ വാക്‌സിൻ ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ. ആർ ഗുലേറിയ. കൊറോണ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
പ്രാഥമിക വാക്‌സിൻ നൽകേണ്ടവർക്കെല്ലാം വാക്‌സിൻ നൽകുന്നത് പൂർത്തിയായാൽ വാക്‌സിൻ മാർക്കറ്റിൽ ലഭ്യമാകും. വർഷാവസാനത്തോടെ അതിന് ശേഷമോ അത്തരമൊരു സാഹചര്യം ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ വന്നാൽ ഓപ്പൺ മാർക്കറ്റിൽ വാക്‌സിൻ ലഭ്യമായി തുടങ്ങുമെന്നും ഡോ. ഗുലേറിയ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്ന് വകഭേദങ്ങൾ കണ്ടെത്തി. കൊറോണ വൈറസിന്റെ വകഭേദങ്ങൾക്ക് വാക്സിൻ ഫലപ്രദമല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.