Home State പാപ്പിനിശ്ശേരിക്ക് മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി; മുഖത്തല മികച്ച ബ്ലോക്ക് പഞ്ചായത്ത്

പാപ്പിനിശ്ശേരിക്ക് മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി; മുഖത്തല മികച്ച ബ്ലോക്ക് പഞ്ചായത്ത്

0

തിരുവനന്തപുരം: 2019-20 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ഈ വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. 25 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് ലഭിക്കുക.

രണ്ടും മൂന്നും സ്ഥാനം യഥാക്രമം പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയും കരസ്ഥമാക്കി. വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.കൊല്ലം ജില്ലയിലെ മുഖത്തലയാണു മികച്ച ബ്ലോക്ക് പഞ്ചായത്ത്.

നെടുമങ്ങാട് (തിരുവനന്തപുരം), പെരുമ്പടപ്പ് (മലപ്പുറം) എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്കു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്തുകൾക്ക് യഥാക്രമം 25ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മികച്ച ജില്ലാ പഞ്ചായത്ത് തിരുവനന്തപുരമാണ്. കൊല്ലം, കണ്ണൂർ ജില്ലാ പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നീ ക്രമത്തിൽ ഈ പഞ്ചായത്തുകൾക്ക് ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here