Home State മന്ത്രിമാരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

മന്ത്രിമാരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

0

തിരുവനന്തപുരം: മന്ത്രിമാരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റെജി റഷീദിനെയാണ് തിരുവനന്തപുരത്തെ അദാലത്ത് വേദിക്ക് സമീപത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

അദാലത്ത് നടക്കുന്ന വേദിക്ക് സമീപത്തെത്തിയ റെജി റഷീദ് പി.എസ്.സി ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ചു. തുടന്ന് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവരാണ് ഇന്ന് അദാലത്തിൽ പങ്കെടുക്കുന്നത്. സംഭവസ്ഥലത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here