കർഷക പ്രതിഷേധത്തിൽ ബിജെപിക്ക് വൻ തിരിച്ചടി; പ​ഞ്ചാ​ബ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ കോ​ൺ​ഗ്ര​സ് തൂ​ത്തു​വാ​രി

ച​ണ്ഡി​ഗ​ഡ്: കർഷക രോക്ഷത്തിൽ അടിതെറ്റി ബിജെപി. പഞ്ചാബിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സമ്പൂർണ ആധിപത്യം. ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ എന്നീ കോർപ്പറേഷനുകളാണ് കോൺഗ്രസ് തൂത്തുവാരിയത്.

ഭട്ടിൻഡയിൽ 53 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക.

ആകെയുള്ള 109 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്തുകളിൽ 82 എണ്ണത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. ശിരോമണി അകാലിദൾ ആറിടത്താണ്‌ ലീഡ് ചെയ്യുന്നത്. ബിജെപി ഒരിടത്ത് പോലും മുന്നേറുന്നില്ല.ബ​തി​ൻ​ഡ​യി​ൽ കോ​ൺ​ഗ്ര​സ് 50 ൽ 43 ​വാ​ർ​ഡു​ക​ളി​ലും ജ​യി​ച്ചു. അ​ബോ​ഹ​റി​ൽ 50 വാ​ർ​ഡി​ൽ ഒ​രി​ട​ത്തു​മാ​ത്ര​മാ​ണ് പ​രാ​ജ​യം നേ​രി​ട്ട​ത്.

ക​പൂ​ർ​ത്ത​ല​യി​ൽ 40 സീ​റ്റി​ൽ മൂ​ന്നെ​ണ്ണം മാ​ത്രം ശി​രോ​മ​ണി അ​കാ​ലി​ദ​ൾ വി​ജ​യി​ച്ച​പ്പോ​ൾ മ​റ്റ് സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സ് സ്വ​ന്ത​മാ​ക്കി. ക​ർ​ഷ​ക​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം അ​ല​യ​ടി​ക്കു​ന്ന പ​ഞ്ചാ​ബി​ൽ, നി​യ​മ​ങ്ങ​ൾ പാ​സാ​ക്കി​യ ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​രോ​ഷം വ്യ​ക്ത​മാ​ണ്.