തിരുവനന്തപുരം: കുറ്റകത്യം കുറഞ്ഞ സമൂഹം രൂപപ്പെടുത്തിയെടുക്കാൻ ഗുരുതരമല്ലാത്ത കുറ്റകൃത്യം ചെയ്യുന്നവർക്കു നൽകുന്ന ലഘുശിക്ഷയായ നല്ല നടപ്പ് ജാമ്യത്തിനു നയം രൂപീകരിച്ച് സംസ്ഥാന സർക്കാർ. ജയിലിലും ദുർഗുണ പരിഹാര പാഠശാലയിലും അവധിക്ക് അപേക്ഷിക്കുന്നവർ സൽസ്വഭാവികളാണെങ്കിൽ 15 ദിവസം വരെ അധിക അവധി ലഭിക്കും.
ജയിൽ വിട്ടിറങ്ങുന്നവർക്ക് ജീവനോപാധി കണ്ടെത്താൻ പരിശീലനവും നൽകും. കുറ്റകൃത്യത്തിനിരയാകുന്നവരെ മാനസിക, സാമൂഹിക, സാമ്പത്തിക, ദുരിതത്തിൽ നിന്നു സംരക്ഷിക്കുന്നതിനൊപ്പം കൗൺസിലിങ് അടക്കമുള്ള ചികിത്സ ഇവർക്ക് ഉറപ്പാക്കുകയും ചെയ്യും. നയം മന്ത്രിസഭ അംഗീകരിച്ചു.