ആലപ്പുഴയിൽ 381 പേർക്ക് കൊറോണ ; 4668 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 381 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 361 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2 പേർ വിദേശത്തു നിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .

4668 പേർ ചികിത്സയിൽ ഉണ്ട്. 214 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 69942 പേർ രോഗ മുക്തരായി.