Home State കോ​ഴി​ക്കോ​ട്ട് യൂ​ത്ത്‌​കോ​ൺ​ഗ്ര​സിൻ്റെ ക​ള​ക്ടേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പോലീസ് ലാത്തിവീശി; ടി സിദ്ദിഖ് അടക്കം നിരവധി പേർക്ക് പരിക്ക്

കോ​ഴി​ക്കോ​ട്ട് യൂ​ത്ത്‌​കോ​ൺ​ഗ്ര​സിൻ്റെ ക​ള​ക്ടേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പോലീസ് ലാത്തിവീശി; ടി സിദ്ദിഖ് അടക്കം നിരവധി പേർക്ക് പരിക്ക്

0

കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ കോ​ഴി​ക്കോ​ട് ക​ള​ക്ടേ​റ്റി​ലേ​ക്ക് യൂ​ത്ത്‌​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോലീസ് രണ്ട് തവണ ലാത്തിവീശി. കെപിസിസി വൈസ് പ്രസിന്റ് ടി.സിദ്ദിഖ് അടക്കമുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് തീർത്ത ബാരിക്കേഡ് പിഴിതെടുത്തു വന്ന് വയനാട് ദേശീയ പാത ഉപരോധിച്ചു. തുടർന്ന് പോലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിനെതിരേ കല്ലേറ് നടക്കുകയും ചെയ്തിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മണിയോടെയായിരന്നു കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച്‌ നടത്തിയത്. തുടർന്ന് പെട്ടെന്ന് തന്നെ സംഘർഷത്തിലാവുകയും ചെയ്തു. വ​യ​നാ​ട് റോ​ഡി​ൽ കു​ത്തി​യി​രു​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഇ​വി​ടെ ഇ​പ്പോ​ഴും സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here