Home National ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കൊറോണ സ്ഥിരീകരിച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കൊറോണ സ്ഥിരീകരിച്ചു

0

അഹമ്മദാബാദ്: വഡോദരയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജിൽ ബോധരഹിതനായി വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കൊറോണ സ്ഥിരീകരിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച റാലിക്കിടെ ഇന്നലെ വൈകീട്ടാണ് രൂപാണി വേദിയിൽ ബോധരഹിതനായത്. അവിടെ വച്ച് പ്രാഥമിക ശുശ്രൂകൾക്ക് ശേഷം അദ്ദേഹത്തെ ഹെലികോപ്റ്ററിൽ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിരുന്നു.

അഹമ്മദാബാദ് യുഎൻമെഹ്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച രൂപാണിയെ ഞായറാഴ്ച രാത്രിയോടെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധന ഫലം പോസ്റ്റീവാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. മറ്റു പ്രശ്നങ്ങളില്ലെന്നും സി.ടി.സ്കാനും ഇസിജിയും സാധാരണ നിലയിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here