Home National തിരക്കിനിടെ ആകാശത്തുനിന്ന് മോദി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് കണ്ടു; ചിത്രം പങ്കുവച്ച്‌ പ്രധാനമന്ത്രി

തിരക്കിനിടെ ആകാശത്തുനിന്ന് മോദി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് കണ്ടു; ചിത്രം പങ്കുവച്ച്‌ പ്രധാനമന്ത്രി

0

ചെന്നൈ: തിരക്കിനിടയിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരവും കണ്ടു. കളി നടന്ന ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌റ്റേഡിയം ഉള്‍പ്പെടുന്ന ചെന്നൈ നഗരത്തിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്കുവച്ചിരിക്കുന്നത്.

ചെന്നൈയില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്ക് കണ്ടെന്നാണ് പ്രധാനമന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്. വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. തമിഴ്‌നാട് സന്ദര്‍ശനത്തിന് ശേഷം വിമാനത്തില്‍ കൊച്ചിയിലെത്തി.

ഓസ്ട്രേലിയയിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നേരത്തേ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ‌ ടീമിന്റെ കഠിനാധ്വാനവും ഒരുമിച്ചുള്ള പ്രവർത്തനവും പ്രചോദനമേകുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here